'ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴ' കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: സലാലയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ 'ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരികുമാർ ചേർത്തലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മിനി മധു സംഘടനയുടെ ആമുഖം അവതരിപ്പിക്കുകയും ജനറൽ സെക്രട്ടറി സി. വി സുദർശനൻ സ്വാഗത പ്രസംഗത്തിലൂടെ ആലപ്പുഴ ജില്ലയുടെ മഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി സജീബ് ജലാൽ അസോസിയേഷന്റെ ഉദ്ദേശലക്ഷ്യങ്ങളും, നിയമാവലിയും അവതരിപ്പിച്ചു. സുനിത മധുലാൽ (ലേഡീസ് കോർഡിനേറ്റർ), സുനിൽ കുമാർ (സെക്രട്ടറി ) ,ആനന്ദ് എസ് പിള്ള (ട്രഷറർ ) അബ്ദുൽ കലാം, മുരളീധരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ നന്ദിയും രേഖപെടുത്തി. മിനി മധു, ആർദ്ര ഹരികുമാർ എന്നിവർ സാംസ്കാരിക പരിപാടികൾക്ക് അവതരകരായി. കുട്ടികളും മുതിർന്നവരും ആയ കുടുംബങ്ങൾ വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു .
ആലപ്പുഴയുടെ ചരിത്രവും, സംസ്കാരവും ആസ്പദമാക്കിയുള്ള ചോദ്യോത്തര പരിപാടികൾക്ക് സി വി സുദർശനൻ, സജീബ് ജലാൽ എന്നിവർ നേതൃത്വം നൽകി. കൾച്ചറൽ സെക്രട്ടറി മഹാദേവന്റെ നേതൃത്വത്തിൽ പ്രകാശ് ചെന്നിത്തല, ശോഭ മുരളി, അശ്വതി രാജേഷ്, സീതാ മഹാദേവൻ,അരുൺ മുരളി, രാജേഷ് , അജി വാസുദേവ്, ജയറാം, സമീർ കെ ജെ, സിയാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.