നിരോധിത ഉൽപ്പന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്കറ്റ്: ഒമാനിൽ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് വിലായത്തിൽ പ്രവാസി തൊഴിലാളികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ 3,500-ലധികം നിരോധിത ഉൽപ്പന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു.

നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങളും മദ്യവും വിൽപ്പനയും വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നിയമാനുമതികൾ നേടിയ ശേഷമായിരുന്നു പരിശോധന.

പരിശോധനയിൽ വിവിധതരം ചവയ്ക്കുന്ന പുകയില, സിഗരറ്റുകൾ, മദ്യ കണ്ടെയ്‌നറുകൾ എന്നിവ പിടികൂടി. പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കസ്റ്റഡിയിലെടുത്തതായും നിയമലംഘകർക്കെതിരെ നടപടികൾ പൂർത്തിയാക്കിയതായും അതോറിറ്റി അറിയിച്ചു.