ഡബ്ല്യുഎംഎഫ് പ്രസംഗമത്സരം ; വിജയികള്‍ക്ക് ഐറീഷ് പാര്‍ലമെന്റില്‍ സംസാരിക്കാം

#ലിപ്സണ്‍ ഫിലിപ്പ്
.
.

ഡബ്ലിന്‍: ലോക മലയാളി സമൂഹത്തിലെ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) അയര്‍ലന്‍ഡ് ഘടകം, കുട്ടികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 13 നും 20 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.

സാമൂഹിക പ്രസക്തിയുള്ള സമകാലിക വിഷയങ്ങളെക്കുറിച്ച് കുട്ടികളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. മത്സരം ഇംഗ്ലീഷിലായിരിക്കും. 

ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ താന്‍ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്നുള്ളതാണ്. അയര്‍ലന്‍ഡില്‍ വളരുന്ന കുട്ടികളില്‍ രാഷ്ട്രീയ അവബോധം വളര്‍ത്താനും, ഭാവിയില്‍ അയര്‍ലന്‍ഡിന്റെ ഭരണസംവിധാനങ്ങള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കുമെന്ന് ഡബ്ല്യുഎംഎഫ് അയര്‍ലന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: World Malayalee Federation (Ireland) hosts speech contest