ബഹ്‌റൈന്‍ സാംസയ്ക്ക് പുതിയ നേതൃത്വം

മനാമ: സാംസ സാംസ്‌കാരിക സമിതിയുടെ ജനറല്‍ ബോഡി മീറ്റിംഗ് സിന്‍ജ് സ്‌കൈ ഷെല്‍ അപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ നടന്നു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വേദി പ്രസിഡന്റ് അമ്പിളി സതീഷ് സ്വാഗതം പറഞ്ഞു. പൊതുയോഗം മുതിര്‍ന്ന അഡ്വൈസറി ബോര്‍ഡ് അംഗം വത്സരാജ് കുയിമ്പില്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തെ അവലോകനവും അടുത്ത വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരണം ആയിരുന്നു പൊതുയോഗത്തിലെ പ്രധാന അജണ്ട. ലേഡീസ് വിംഗ് ജനറല്‍ബോഡി മീറ്റിംഗ്, കിഡ്‌സ് വിംഗിന്റെ അടുത്ത പരിപാടി, നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സിനുവേണ്ടിയുള്ള പ്രമേയം എന്നിവയായിരുന്നു മറ്റിനങ്ങള്‍. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കുന്നവരെയും പരിഗണിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എ.വി കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ റിയാസ് കല്ലമ്പലം സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഈ രണ്ട് റിപ്പോര്‍ട്ടുകളും ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി ജനറല്‍ ബോഡി മുന്‍പാകെ വെയ്ക്കുകയും അവ അംഗങ്ങള്‍ പാസാക്കുകയും ചെയ്തു.

അടുത്ത വര്‍ഷത്തേക്കുള്ള 24 അംഗ എക്‌സിക്യൂട്ടീവിന്റെ പാനല്‍ ഉപദേശക സമിതി അംഗം മുരളീകൃഷ്ണന്‍ അവതരിപ്പിക്കുകയും അത് അംഗങ്ങള്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം മുതിര്‍ന്ന അംഗം വത്സരാജിന്റെ അധ്യക്ഷതയില്‍ ചേരുകയും 2025-26 ലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. 24 അംഗ എക്‌സിക്യൂട്ടീവില്‍ നാല് ഉപദേശക സമിതി അംഗങ്ങളും 21 എക്‌സിക്യൂട്ടീവുകളുമാണുള്ളത്. ഉപദേശക സമിതിയില്‍ ബാബു മാഹി, അനില്‍കുമാര്‍ എ.വി, വത്സരാജ് കുയിമ്പില്‍, മുരളീകൃഷ്ണന്‍. പ്രസിഡന്റ് റിയാസ് കല്ലമ്പലം, വൈസ് പ്രസിഡന്റ് സതീഷ് പൂമനയ്ക്കല്‍, സെക്രട്ടറി സോവിന്‍ തോമസ്, ജോയിന്റ് സെക്രട്ടറി സിത്താര മുരളി കൃഷ്ണന്‍, ട്രഷറര്‍ സുനില്‍ നീലാച്ചേരി, മെംബര്‍ഷിപ്പ് സെക്രട്ടറി വിനീത് മാഹി, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അപര്‍ണ രാജ് കുമാര്‍, ചാരിറ്റി കണ്‍വീനര്‍ ജേക്കബ് കൊച്ചുമ്മന്‍, ഐടി വിഭാഗം തന്‍സീര്‍. മറ്റ് ഈസി അംഗങ്ങള്‍ മനീഷ് പൊന്നോത്ത്, രാജ് കുമാര്‍, അമ്പിളി സതീഷ്, നിര്‍മ്മല ജേക്കബ്, ദിലീപ് കുമാര്‍, ഇന്‍ഷാ റിയാസ്, സൈബു ജോണ്‍, അമല്‍ വേണു, മോഹനന്‍, ഹരിദാസ് എന്നിവരാണ്. മെംബര്‍ഷിപ്പ് സെക്രട്ടറി വിനീത് മാഹീ നന്ദി പറഞ്ഞു.

Content Highlights: Bahrain Saamsa New Members