ഷരീഫ് പൊവ്വലിന് സ്വീകരണം നല്‍കി

മനാമ: മുസ്ലീം വിദ്യാര്‍ത്ഥി ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി ഷരീഫ് പൊവ്വലിന് കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. മികച്ച അധ്യാപകനും എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറും കരിയര്‍ ഗൈഡുമായ അദ്ദേഹം കൈവെച്ച മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമാണ്. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം മനാമ കെഎംസിസി ഹാളില്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സംബന്ധിച്ചിരുന്നു.
കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ സുബൈര്‍ കളത്തിക്കണ്ടി ഷാള്‍ അണിയിച്ചു ആദരിച്ചു. കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍ പൊയില്‍, ജനറല്‍ സെക്രെട്ടറി പി കെ ഇസ്ഹാഖ്, കാസര്‍ഗോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്‌റഫ് തൊടന്നൂര്‍, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീര്‍ ഒഞ്ചിയം, മുഹമ്മദ് സിനാന്‍, പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് കുരിക്കള്‍കണ്ടി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹാഷിര്‍ കഴുങ്ങില്‍, വനിതാ വിംങ് ഭാരവാഹികളായ സുബൈദ പി കെ സി, മുഫ്സിന ഫാസിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: Reception