നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു

നോര്‍ത്ത് കരോലിന: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിള്‍ നടന്ന ചടങ്ങില്‍ നോര്‍ത്ത് കരോലിന സംസ്ഥാന ഗവര്‍ണര്‍ റോയ് കൂപ്പര്‍ ഉദ്ഘാടനം ചെയ്തു.
ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ ഈ ക്ഷേത്രഗോപുരം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തീകരിച്ച ശ്രീ വെങ്കിടേശ്വര അമ്പലത്തോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു
2019 ല്‍ നിര്‍മാണ അനുമതി ലഭിക്കുകയും 2020 ഏപ്രിലില്‍ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. 87 അടി ഉയരമുള്ള ക്ഷേത്രഗോപുരം നിര്‍മ്മിക്കുന്നതിന് ഏകദേശം 2.5 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. 5000 ത്തിലധികം പേരില്‍ നിന്നും ഇതിനായി സംഭാവനകള്‍ ലഭിച്ചതായും ക്ഷേത്രം കമ്മിറ്റി ജനറല്‍ സെക്രട്ടറി ലക്ഷ്യനാരായണന്‍ ശ്രീനിവാസന്‍ അറിയിച്ചു.
തിരുപ്പതി ശ്രീ വെങ്കിടേശ്വര അമ്പലത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മാണം. നോര്‍ത്ത് കാരോലിനായില്‍ താമസിക്കുന്ന ഏറ്റവും വലിയ എത്ത്‌നിക് ഗ്രൂപ്പായ (425000) ഏഷ്യന്‍ അമേരിക്കന്‍സിന് ഒരഭിമാനമായിരിക്കുകയാണ് ഈ ക്ഷേത്രഗോപുരം.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: north carolina