യുകെയില്‍ താരാഘോഷം: 'നിറം 25' ടിക്കറ്റ് വിതരണ ഉദ്ഘാടനം ചെയ്തു

യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറാടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനിര അണിനിരക്കുന്ന 'നിറം 25' പ്രോഗ്രാമിന് അരങ്ങൊരുങ്ങുന്നു. പരിപാടിയുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ന്യൂപോര്‍ട്ടിലെ ഡഫിന്‍ ആംസില്‍ വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്‍, യുക്മ സൗത്ത് വെസ്റ്റ് റീജീയണ്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ.മൈക്കിളിന് ടിക്കറ്റ് നല്‍കി വിതരണ ഉദ്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ജെഗി ജോസഫ് (ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്),അജേഷ് പോള്‍ പൊന്നാരത്തിലിന് ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. യുക്മ വെയില്‍സ് റീജിയണ്‍ പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി.
യുക്മ നാഷണല്‍ കമ്മിറ്റി മെംബര്‍ ബെന്നി അഗസ്റ്റിന്‍ ബിനോയ് ശിവനും ടിക്കറ്റ് നല്‍കി. കെയര്‍ ക്രൂ ഡയറക്ടര്‍ ജെയിംസ് ജോസഫ് ജോഷി തോമസിനും എന്‍കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ അനു പീതാംബരനും ടിക്കറ്റ് നല്‍കി. റിതം ഡയറക്ടര്‍ റിയാന്‍ ജോര്‍ജ് ഷാജു സ്‌കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോബന്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന വന്‍താരനിരയാണ് യുകെയിലെത്തുന്നത്. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും, ലോ ആന്‍ഡ് ലോയേഴ്സും ഡെയ്ലി ഡിലൈറ്റും 'നിറം 25'ന്റെ മുഖ്യ സ്പോണ്‍സര്‍മാരാണ്.
Content Highlights: Niram 25: UK Malayalee Fest with Stars