പാസഡീന മലയാളി അസോസിയേഷന് ശക്തമായ നവനേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷന്‍ (PMA) ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട പിക്‌നിക്കിനോനുബന്ധിച്ച് 2025-26 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി റിച്ചാര്‍ഡ്‌സ് സ്‌കറിയ ജേക്കബും വൈസ് പ്രസിഡന്റായി ഈശോ എബ്രഹാമും സെക്രട്ടറിയായി ജോമോന്‍ ജേക്കബും ട്രഷററായി വില്‍സണ്‍ ജോണും ഓഡിറ്റര്‍മാരായി രാജന്‍ ജോണും റോബിന്‍ ഫെറിയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ബ്രൂണോ കോര്‍റേയയും തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി തോമസ് ഉമ്മന്‍, ജോണ്‍ ജോസഫ് കൂടത്തിനാലില്‍, ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്‌സ് കാരിക്കല്‍, ജോഷി വര്‍ഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരെ തിരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ വാര്‍ഷിക പരിപാടി നവംബര്‍ 8 ശനിയാഴ്ച വൈകീട്ട് ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഹാളില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. എല്ലാ അംഗങ്ങളെയും അഭ്യൂദയകാംക്ഷികളെയും വാര്‍ഷിക പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: new members