വാട്ടര്‍ഫോര്‍ഡില്‍ സംഗീതനിശ അവതരിപ്പിച്ച് മസാല കോഫി ബാന്‍ഡ്

.
.

വാട്ടര്‍ഫോര്‍ഡ്: സൗത്ത് ഇന്ത്യയിലെ മ്യൂസിക് ബാന്‍ഡായ മസാല കോഫിയുടെ വാട്ടര്‍ഫോര്‍ഡിലെ മ്യൂസിക് നൈറ്റ്  അവിസ്മരണീയമായി. വാട്ടര്‍ഫോര്‍ഡ് ടവര്‍ ഹോട്ടലില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മ്യൂസിക് നൈറ്റ്  സംഘടിപ്പിച്ചത്.

സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷന്‍സ് അയര്‍ലന്‍ഡില്‍ നാല് വേദികളിലായി സംഗീതനിശ സംഘടിപ്പിച്ചിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് ജോണ്‍ സ്വാഗതവും മീഡിയ കണ്‍വീനര്‍ ഷാജു ജോസ് നന്ദിയും അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഷാജു ജോസ്

Content Highlights: music night