ഡാലസില്‍ 'മര്‍ക്വീ' സ്റ്റേജ് ഷോ ഏപ്രില്‍ 26 ന്

.
.

ഡാലസ്: ലൈറ്റ് മീഡിയ എന്റര്‍ടൈന്‍മെന്റും ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ആന്റ് വണ്ടര്‍വാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രില്‍ 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മെസ്‌കിറ്റു ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച് നടത്തുന്നു. റിമാ കല്ലിങ്ങല്‍, അപര്‍ണ ബാലമുരളി, നിഖില വിമല്‍ എന്നീ സിനി ആര്‍ടിസ്റ്റുകളും, അനു ജോസഫ്, ജോ കുര്യന്‍ തുടങ്ങി ഗായകരും പങ്കെടുക്കുന്നു. അരുണ്‍ ജോണി റെയ്ത് കെ.എം, ജോഫി ജേക്കബ്, ടിജോ ജോയ്, സ്റ്റാന്‍ലി ജോണ്‍ എന്നിവരാണ് സംഘാടകര്‍.

വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി

Content Highlights: MARQUEE stage show in Dalas