മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍.റാഫേല്‍ തട്ടിലിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി

ഹൂസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ മാര്‍.റാഫേല്‍ തട്ടില്‍ പിതാവിന്, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ സ്വീകരണം നല്‍കി.
മെയ് 30 ന് ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിനേയും, ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനേയും, സെക്രട്ടറി ഫാ.ഫ്രാന്‍സിസ് എലവുത്തിങ്കലിനേയും, ഇടവക വികാരി ഫാ.ജോണിക്കുട്ടി പുലിശ്ശേരി, അസി.വികാരി ഫാ.ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്, പ്രിന്‍സ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന്, പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തെ മാര്‍.തട്ടില്‍ അഭിസംബോധന ചെയ്തു. യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍.ജോയ് ആലപ്പാട്ട്, മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു.
മെയ് 31 ന് ശനിയാഴ്ച രാവിലെ 8:45 ന് സെന്റ് ജോസഫ് ഫൊറോനാ പള്ളിയങ്കണത്തില്‍ എത്തിയ തട്ടില്‍ പിതാവിനെ ഇടവക വികാരി ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.ജോര്‍ജ് പാറയില്‍, കൈക്കാരന്മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന്, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാന അര്‍പ്പണം നടന്നു. സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍.ജെയിംസ് അത്തിക്കളം, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വികാരി ഫാ.എബ്രഹാം മുത്തോലത്ത്, പെയര്‍ലാന്റ് വികാരി ഫാ.വര്‍ഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികര്‍ സഹകാര്‍മികരായി.
വി.കുര്‍ബാനയെ തുടര്‍ന്ന് ഇടവകയുടെ ഉപഹാരം - റഫായേല്‍ മാലാഖയുടെ ഐക്കണ്‍, വികാരി ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്, വര്‍ഗീസ് കല്ലുവെട്ടാംകുഴി, പ്രിന്‍സ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.
സീറോ മലങ്കര ഇടവക വികാരി ഫാ.ബിന്നി ഫിലിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പിന് ആശംസകള്‍ നേര്‍ന്നു.
സ്‌നേഹവിരുന്നോടുകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ അനുഗ്രഹ സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാക്കി ഷിക്കാഗോയ്ക്ക് മടങ്ങി.
വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍
Content Highlights: Mar Raphael`s Houston Visit: A Warm Welcome