അതിരൂപത കൗണ്‍സില്‍ രൂപീകരിച്ചു

മലങ്കര അതിരൂപത സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓസ്‌ട്രേലിയയുടെ 2025-2027 വര്‍ഷത്തേക്കുള്ള അതിരൂപത കൗണ്‍സില്‍ രൂപീകരിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഫാ. ജോസഫ് കുന്നപ്പിള്ളി- വൈസ് പ്രസിഡന്റ് ഫാ. ഡാനിയേല്‍ പാലോസ്- സെക്രട്ടറി, അബിന്‍ ബേബി- ജോയിന്റ് സെക്രട്ടറി, കുരിയാച്ചന്‍ പി.കെ.- പിആര്‍ഒ, ജോണി വര്‍ഗീസ്- ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
കൗണ്‍സില്‍ അംഗങ്ങളായി ഫാ. ഡോ. ജേക്കബ് ജോസഫ്, ഫാ. ഷിജു ജോര്‍ജ്, ഫാ. ബിനില്‍ ടി. ബേബി, ഫാ. ജിനു കുരുവിള, ജോബിന്‍ ജോസ്, തോമസ് സ്‌കറിയ, മാര്‍ഷല്‍ കെ. മത്തായി, അജിത്ത് മാത്യു, ഷിബു പോള്‍ തുരുത്തിയില്‍, എബി പോള്‍, സന്‍ജു ജോര്‍ജ്, സ്മിജോ പോള്‍, എബി പൊയ്ക്കാട്ടില്‍, ഡോ.ജിമ്മി വര്‍ഗീസ്, ജിതിന്‍ പുന്നക്കുഴത്തില്‍ ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.
എക്സ്-ഓഫീഷ്യോ അംഗങ്ങളായി ബെന്നി അബ്രഹാം, ജിന്‍സന്‍ കുര്യന്‍ എന്നിവര്‍ സേവനമനുഷ്ഠിക്കും. കൗണ്‍സിലിന്റെ ഓഡിറ്ററായി മോണ്‍സി ചാക്കോ നിയമിതനായി. സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറായി ഫാ. ഡോ. ജേക്കബ് ജോസഫ്, എംഎംവിഎസ് വൈസ് പ്രസിഡന്റായി ഫാ. ബിനില്‍ ടി. ബേബി, എസ്ഒഎസ്എംഎവൈസ് പ്രസിഡന്റായി ഫാ. റോബിന്‍ ഡാനിയേല്‍, യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ഡി. മെല്‍വിന്‍ ജോളി, പ്രീ-മാരിറ്റല്‍ കോഴ്‌സ് കോര്‍ഡിനേറ്ററായി ഫാ. ഷിജു ജോര്‍ജ് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
Content Highlights: Malankara Archdiocese Syrian Orthodox Church Australia Constitutes New Council for 2025-2027