ലണ്ടന്‍ ഒന്റാരിയോ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 19, 20, 21 തീയതികളില്‍

.
.

ഒന്റാരിയോ: ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19, 20, 21 തീയതികളില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

മലയാളി വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായി പതിറ്റാണ്ടുകളായി പ്രകാശിക്കുന്ന വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ മാത്യു നായ്കാം പറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ ഒന്റാരിയോ ലണ്ടന്‍ 1164 കമ്മീഷണര്‍ റോഡ് വെസ്റ്റ് സെന്റ് ജോര്‍ജ്ജ് പാരിഷില്‍ വെച്ചാണ് ഈ ആത്മീയ ശുശ്രൂഷ നടത്തപ്പെടുന്നത്. വെബ് ലിങ്ക് വഴി (stthomaslondon.ca/evenst) ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയം ഇടവക വികാരി, ഫാ.ജോബിന്‍ തോമസിന്റെയും മറ്റു പാരിഷ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന് വേണ്ട ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയായികൊണ്ടിരിക്കുന്നത്. പ്രസ്തുത കണ്‍വെന്‍ഷന്റെ അനുഗ്രഹകരമായ നടത്തിപ്പിന് വേണ്ടി എല്ലാവരുടെയും സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഫാ.ജോബിന്‍ തോമസ് ഇടവകക്ക് വേണ്ടി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഷിബു കിഴക്കേകുറ്റ്

Content Highlights: London Ontario bible convention