ഡോ. മരിയ പ്ലാന്തറ അന്തരിച്ചു

ടാമ്പാ: ടാമ്പാ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും മുൻകാലങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ലോറിഡ (MACF)യുടെ സജീവ പ്രവർത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ(88) അന്തരിച്ചു.
ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പാ ബേയിൽ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. MACFന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അവർ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
മക്കൾ: ഡോ. പാമേല പ്ലാന്തറ, പ്രിൻസ് പ്ലാന്തറ. മരുമക്കൾ: ഗ്രെഗ് കണ്ടങ്കുളം, ഭാര്യ: ഡോ. നതാഷ ബ്രാംലി.
സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: Passing of Dr. Maria Planthara at age 88, Long-term contributor to the Malayali Association of Central Florida (MACF), Four decades of community service in Tampa Bay, Survived by children Dr. Pamela Planthara and Prince Planthara