ഹൂസ്റ്റണില്‍ പരിശുദ്ധാത്മാഭിഷേക ധ്യാനം നവംബര്‍ 15, 16 തീയതികളില്‍

സ്റ്റാഫോര്‍ഡ് (ടെക്‌സസ്): ക്രൈസ്റ്റ് ജീസസ് ഹീലിംഗ് മിനിസ്ട്രി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഫയര്‍ ഓഫ് ഗ്രേസ്' രോഗശാന്തിയും വിടുതല്‍ ശുശ്രൂഷയും 2025 നവംബര്‍ 15, 16 തീയതികളില്‍ നടക്കും. സ്റ്റാഫോര്‍ഡിലെ കേരള ഹൗസാണ് വേദിയാകുന്നത്.

രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണി വരെയാണ് ശുശ്രൂഷകള്‍. ലോകപ്രശസ്തനായ ലെയ് കാത്തലിക് സുവിശേഷകനും, രോഗശാന്തി-വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടിയല്‍ ധ്യാനം നയിക്കും. സഖറിയ, കോര്‍ എപ്പിസ്‌കോപ്പ വചനാനുഗ്രഹം നല്‍കും. ഷാലോം ടിവിയിലൂടെ ശ്രദ്ധേയനായ ബ്രദര്‍ വി.ഡി. രാജു നയിക്കുന്ന ലൈവ് റിവൈവല്‍ സ്തുതി ആരാധനയും ഉണ്ടാകും.

രോഗശാന്തിയും വിടുതലും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശുശ്രൂഷകള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വെബ്‌സൈറ്റ്: WWW.CJHMUSA.ORG

ടോബി സെബാസ്റ്റ്യന്‍: (281) 389-8653

ജോയിച്ചന്‍ പള്ളത്ത്: (832) 451-8478

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: Dhyanam