ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ജൂലായ് 24 മുതല്‍ 26 വരെ

.
.

കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലായ് 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ) കണ്‍വെന്‍ഷന്‍ എല്ലാദിവസവും വൈകുന്നേരം 4.30 ന് തുടങ്ങി ഒമ്പതുമണിയോടെ അവസാനിക്കും. ആദ്യദിനം ലത്തീന്‍ കുര്‍ബാനയും രണ്ടാം ദിനം സീറോമലബാര്‍ കുര്‍ബാനയും മൂന്നാം ദിനം മലങ്കര കുര്‍ബാനയുമാണുണ്ടാകുക. കുര്‍ബാനയോടനുബന്ധിച്ചാകും കണ്‍വെന്‍ഷന്‍ നടക്കുക.

ധ്യാനത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഗ്രേഡ് 1 മുതല്‍ 7 വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജോര്‍ജ് എബ്രഹാം ലൂക്കോസ് - (437)881-8668
എല്‍ദോ വര്‍ഗീസ് - (226)347-4903

വാര്‍ത്തയും ഫോട്ടോയും : ഷിബു കിഴക്കേകുറ്റ്

Content Highlights: bible convention