ഓക്‌സ്‌ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 23 ന്

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡ് റീജിയണല്‍ മിഷനുകള്‍ക്കായി ഒരു ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 ന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധബലിയര്‍പ്പിച്ചു സന്ദേശം നല്‍കും.
ധ്യാന ഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, ശ്രദ്ധേയമായ നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നല്‍കിയിട്ടുമുള്ള ഫാ.ബിനോജ് മുളവരിക്കല്‍ ഓക്‌സ്‌ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്തിരുവചനങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
ഓക്‌സ്‌ഫോര്‍ഡ് റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ രാവിലെ ഒമ്പതരക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് വൈകീട്ട് നാലു മണിയോടെ സമാപിക്കും. രാവിലെ 10:30 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതാണ്.
സീറോ മലബാര്‍ ഓക്‌സ്‌ഫോഡ് റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ഫാന്‍സ്വാ പത്തില്‍, നോര്‍ത്താംപ്ടണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ.എല്‍വീസ് കോച്ചേരില്‍ എംസി.ബി.സിഎന്നിവര്‍ സഹകാര്‍മികത്വം വഹിക്കുകയും, വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രൂഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകള്‍ പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വ്വം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ഫാ.ഫാന്‍സ്വാ, ഫാ.എല്‍വിസ് ഇവാഞ്ചലൈസേഷന്‍ ഓക്്‌സ്‌ഫോഡ് റീജണല്‍ കോര്‍ഡിനേറ്ററുമാരായ ബൈജു ജോസഫ്, സുബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കുന്നതുമാണ്.
Venue: St. Gregory the Great RC Church, 22 Park Avenue North Northampton, NN3 2HS
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബൈജു ജോസഫ് - 07846450451
സുബിന്‍ കെ ജോസഫ് - 07469685399
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: bible convention