പി.ജയചന്ദ്രന്‍ ശ്രദ്ധാഞ്ജലി; 'ഭാവഗീതം' ഫ്‌ളാഷ് മ്യൂസിക്കല്‍ നൈറ്റ്

പൂള്‍: മലയാളികളുടെ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍പരം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത അനശ്വര ഗായകന്‍ പി ജയചന്ദ്രന്‍ സാറിന് പൂളില്‍ 'മഴവില്‍ സംഗീതം' അനുചിതമായ സംഗീതാര്‍ച്ചന നടത്തി. യുകെയിലെ ജയചന്ദ്രന്‍സാറിന്റെ ആരാധകരും സംഗീതപ്രേമികളുമായ വലിയ ജനാവലിക്ക് അവിസ്മരണീയവും സംഗീത സാന്ദ്രവുമായ ഒരു കലാ നിശയാണ് പൂളില്‍ സമ്മാനിക്കപ്പെട്ടത്.
കലാഭവന്‍ ബിനുവിന്റെ മനോഹരമായ ആലാപനത്തോടെ സംഗീത നിശ ആരംഭിച്ചു. ജയചന്ദ്രന്‍സാറിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ ആദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുവാന്‍ നിരവധി പ്രശസ്ത ഗായകര്‍ അണിനിരന്നു.
സംഗീത നിശയില്‍ പ്രഗത്ഭരായ കാലാകാരന്മാര്‍ നൃത്ത വിരുന്നും, മിമിക്‌സ് പരേഡും അവതരിപ്പിച്ചു. പി.ജയചന്ദ്രന്‍ സാറിന്റെ സ്മരണയില്‍ മഴവില്‍ സംഗീതം ഭാവഗീത പുരസ്‌കാരം ഗ്രേസ് മെലഡീസിന്റെ ഉണ്ണികൃഷ്ണന് മുഖ്യ കോര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ്ജ് സമ്മാനിച്ചു. 'ഗ്രേസ് മെലഡീസ്സ് ഹാംപ്ഷയര്‍ ഒരുക്കിയ എല്‍ഇഡി, ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം ഭാവഗീതം സംഗീതരാവിനെ വര്‍ണ്ണാഭമാക്കി. പ്രോഗ്രാമിന്റെ വിജയത്തില്‍ കലാകാരന്മാര്‍ക്കും, സ്‌പോണ്‍സേഴ്സിനും, സദസ്സിനും മഴവില്‍ സംഗീതത്തിന് വേണ്ടി അനീഷ് ജോര്‍ജ്ജ് നന്ദി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: bhavageetham flash musical night