സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാര്‍ഷികാഘോഷം ഒക്‌ടോബര്‍ 14, 15 തീയതികളില്‍

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് മെത്രാപ്പോലീത്തസഖറിയ മാര്‍ നിക്കോളോവോസ്ഫിലാഡല്‍ഫിയാ, യു.എസ്.എ.: പട്ടണത്തിനു സമീപത്തായി ഫെയര്‍ലസ് ഹില്‍സിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ഒക്‌ടോബര്‍ 14, 15 തീയതികളില്‍ സമുജ്ജ്വലമായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റിലെ വിവിധ ക്രൈസ്തവ മതനേതാക്കളോടൊപ്പം ഔദ്യോഗിക തലത്തിലും രാഷ്ട്രീയ രംഗത്തുമുള്ള പല ഉന്നതവ്യക്തികളും പങ്കെടുക്കും.
കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ഇടവാംഗങ്ങള്‍ക്ക് ആത്മീകമായും ഭൗതീകമായും അനേക നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള സാഹചര്യം ലഭിച്ചു. ദേവാലയ അരാധനകളോടൊപ്പം 70 ലധികം വിദ്യാര്‍ത്ഥികളുള്ള സണ്‍ഡേസ്‌കൂളും, യൂത്ത് ലീഗും, മെന്‍സ് ഫോറവും, മര്‍ത്തമറിയം സമാജവും ആത്മീയ ഉണര്‍വോടും ഉത്തമ ഉത്തരവാദിത്വ മനോഭാവത്തോടെയും നടന്നുവരുന്നു.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്യധികം അഭിനന്ദനീയമാണ്. വിവിധ ആഘോഷ പരിപാടികള്‍ക്കൊപ്പം ഭവന നിര്‍മ്മാണത്തിനും വൈദ്യസഹായത്തിനുമായി കേരളത്തിലെ 12 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം, ഭക്ഷണവിതരണം എന്നിവയും നടക്കുന്നു. ഇടവകയുടെ ഉന്നമനത്തിനായി അംഗങ്ങളുടെയും വികാരിയുടെയും കഠിനാധ്വാനവും ഭദ്രാസനാധിപന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അഭിനന്ദനീയമായി തുടരുന്നു.
വാര്‍ത്തയും ഫോട്ടോയും : കോര ചെറിയാന്‍
Content Highlights: anniversary celebrations