ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

ദുബായ്: യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബായില്‍ നിന്നും മംഗലാപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനമാണ് യാത്രക്കാരെ വലച്ചത്. ബുധനാഴ്ച രാത്രി പുറപ്പെടേണ്ട ഐ എക്‌സ് 814 വിമാനം പുലര്‍ച്ചെ റദ്ദാക്കിയതോടെ നൂറ്റി അന്‍പതോളം യാത്രക്കാരാണ് പെരുവഴിയിലായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരെ ദുബായിലെ ഒരു ഹോട്ടലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സാങ്കേതിക തകരാറെന്ന വിശദീകരണം മാത്രമാണ് എയര്‍ ഇന്ത്യ നല്‍കിയതെന്നും ബദല്‍ സംവിധാനം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. അതേസമയം, യാത്രക്കാരില്‍ ചിലര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങി.. മറ്റുയാത്രക്കാരെ വ്യാഴാഴ്ച രാത്രിയുള്ള വിമാനത്തില്‍ അയക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആലോചിക്കുന്നത്.
Content Highlights: Air India Express Flight Cancellation Leaves 150 Passengers Stranded in Dubai