ഡി. തങ്കപ്പൻ അന്തരിച്ചു

മുംബൈ : മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തിൽ മുൻനിര പങ്കുവഹിച്ച മുതിർന്ന ഇന്ത്യൻ ട്രേഡ് യൂണിയൻ നേതാവ് ഡി. തങ്കപ്പൻ(87) അന്തരിച്ചു. തിരുവനന്തപുരമായിരുന്നു സ്വദേശം. നവിമുംബൈയിലെ ഐരോളിയിലുള്ള വീട്ടിലായിരുന്നു അന്ത്യം. കുർളയിലെ കമാനി എൻജിനീയറിങ്, കമാനി ട്യൂബ്‌സ് എന്നിവിടങ്ങളിൽ ചരിത്രപ്രസിദ്ധമായ തൊഴിലാളിസമരത്തിന് നേതൃത്വം നൽകിയ അദ്ദേഹം 2006-ൽ ‘ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റീവ്’ രൂപവത്കരിക്കുന്നതിൽ സ്ഥാപക പങ്ക് വഹിച്ചു. മഹാരാഷ്ട്രയിൽ ഡോ. ദത്താ സാമന്തിനെ പോലെത്തന്നെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിൽ തന്റേതായ പങ്ക് വഹിച്ച നേതാവായിരുന്നു ഡി. തങ്കപ്പൻ. തൊഴിലാളി പ്രസ്ഥാനങ്ങളിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.