മുത്തപ്പൻ തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു

പുണെ : മുത്തപ്പൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുണെയുടെ നേതൃത്വത്തിൽ പിംപ്രി കാലേവാഡി ജ്യോതിബ മംഗൾ കാര്യാലയത്തിൽനടന്ന മുത്തപ്പൻ തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു. ഇരുപത്തിരണ്ടാം വർഷമാണ് പുണെയിൽ മുത്തപ്പൻ വെള്ളാട്ടമഹോത്സവം നടക്കുന്നത്. സുനിൽ പെരുവണ്ണാനും സംഘവുമാണ് മുത്തപ്പൻ കെട്ടിയാടിയത്. തിരുവപ്പന പുറപ്പാടും മുത്തപ്പൻ വെള്ളാട്ടവും അരുളപ്പാടും കാണുന്നതിനും ദർശനം നേടുന്നതിനുംവേണ്ടി പുണെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരത്തിലേറെപ്പേരെത്തി. ആദ്യദിവസം വൈകീട്ട് നടന്ന എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ മലയാളി വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ എസ്.എൻ.ജി.എസ്. പ്രസിഡന്റ് കെ.സി. ശുചീന്ദ്രൻ മുഖ്യാതിഥിയായി.
പിംപ്രി അയ്യപ്പക്ഷേത്രം പ്രസിഡന്റ് പ്രദീപ് കൈമൾ, സംഗമം മലയാളി സമാജം സെക്രട്ടറി ബാബു തുടങ്ങിയവർ വിദ്യാർഥികൾക്ക് മെെമന്റോ, കാഷ് അവാർഡ് എന്നിവ വിതരണംചെയ്തു. വി.എം. ദിനേഷ് കുമാർ പരിപാടികൾ നിയന്ത്രിച്ചു.
രണ്ടുദിവസമായി നടന്ന മുത്തപ്പൻ തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് പ്രസിഡന്റ് കെ. രഞ്ജിത്ത്, ജനറൽ സെക്രട്ടറി പി. രാജീവ് നായർ, ഖജാൻജി വിജയൻനമ്പ്യാർ, വി.വി. ദാമോദരൻ, പി.വി. ശശിധരൻ. കെ. മോഹനൻ, കെ. രമേശൻ, പ്രവീൺ കുമാർ, പി. രജിത്ത്, ഇ.വി. സജീവൻ എം.വി. സുധീരൻ, കെ.വി. വിജയൻ, കെ. ശ്രീധരൻ, കെ. സഹദേവൻ, കെ.എ. രാജഗോപാൽ, അൻസാരി ഗോപിനാഥ്, പി. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വംനൽകി.