പണ്ഡർപൂർ മഹാപൂജയിൽ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പങ്കെടുത്തു

പുണെ : കാർത്തിക ഏകാദശിയോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ പതിവുള്ള പണ്ഡർപൂർ ശ്രീ വിത്തൽ-രുക്മിണി ക്ഷേത്രത്തിലെ ഔദ്യോഗിക മഹാപൂജ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയും തീർഥാടക സംഘത്തിലെ പ്രധാനിയായ സുധാകർ ദശരഥ് ഷിന്ദേയും ചേർന്ന് നിർവഹിച്ചു.
ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയും ഭാര്യ ലതാ ഷിന്ദേയും പ്രധാന തീർഥാടകനായ സുധാകർ ഷിന്ദേയുടെ കുടുംബവും പൂജയിൽ പങ്കെടുത്തു.സംസ്ഥാനത്തെ വരൾച്ചസാഹചര്യം അവസാനിക്കുകയും സാധാരണ ജനങ്ങൾക്കു ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സംതൃപ്തിയും കൈവരിക്കുകയും ചെയ്യണമെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ പ്രാർഥിച്ചു.