കുവൈത്തില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

യു.എ.ഇ അംബാസഡര്‍ ഡോ. മതാര്‍ ഹമീദ് അല്‍ നെയാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, തംദീന്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വഹാബ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ തുടങ്ങിയവര്‍
യു.എ.ഇ അംബാസഡര്‍ ഡോ. മതാര്‍ ഹമീദ് അല്‍ നെയാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, തംദീന്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വഹാബ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ തുടങ്ങിയവര്‍

കുവൈത്ത്: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് കുവൈത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ഖൈറാന്‍ സിറ്റിയിലെ ഖൈറാന്‍ ഔട്ട്ലെറ്റ് മാളിലെ  ഹൈപ്പര്‍മാര്‍ക്കറ്റ് കുവൈത്തിലെ യു.എ.ഇ. അംബാസഡര്‍ ഡോ. മതാര്‍ ഹമീദ് അല്‍ നെയാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തംദീന്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് അല്‍ മര്‍സൂഖ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മനേലിസി ഗെംഗെ, നയതന്ത്ര പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 35,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കുവൈത്തിലെ പന്ത്രണ്ടാമത്തേതുമായ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, ഭക്ഷ- ഭക്ഷ്യേതര ഇനങ്ങള്‍, ആരോഗ്യ സൗന്ദര്യ ഉല്‍പന്നങ്ങള്‍, സമുദ്രവിഭവങ്ങള്‍ എന്നിവയുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക മേഖലയും ഇവിടെ ഉണ്ട്.

മുപ്പത് ലക്ഷം  ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഖൈറാന്‍ ഔട്ട്ലെറ്റ് മാള്‍, കുവൈത്തിലെ ആദ്യത്തെ ഹൈബ്രിഡ് മാളുകളില്‍ ഒന്നാണ്. അതുല്യമായ ഷോപ്പിംഗ്, വിനോദ അനുഭവം മാള്‍ പ്രദാനം ചെയ്യുന്നു. 3,700 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ മാളില്‍ സൗകര്യമുണ്ട്. ഇരുനൂറിലധികം ഉല്ലാസ ബോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന  അത്യാധുനികമായ മറീനയും മാളിനോടനുബന്ധിച്ചുണ്ട്. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു കുവൈത്ത് റീജിയണല്‍ ഡയറക്ടര്‍ ശ്രീജിത്ത് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: new lulu hyper market in kuwait