എൻജിനിയറിങ് വിദ്യാർഥി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു

പറവൂർ/ചെന്നൈ : ചെന്നൈ എസ്.ആർ.എം. എൻജിനിയറിങ് കോളേജ് ഒന്നാം സെമസ്റ്റർ വിദ്യാർഥി ശനിയാഴ്ച രാത്രി ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പറവൂർ കൈതവളപ്പിൽ കെ.ആർ. റോഷിത് (18) ആണ് മരിച്ചത്. രൂപേഷിന്റെയും (യുഗാൺഡ) പുല്ലംകുളം എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക രശ്മിയുടെയും മകനാണ്.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു റോഷിത്.

സഹോദരി: റിതിക (ചാവറ ദർശൻ പബ്ലിക് സ്കൂൾ വിദ്യാർഥിനി). സംസ്കാരം തിങ്കളാഴ്ച 12-ന് തോന്ന്യകാവ് ശ്മശാനത്തിൽ.