ആദ്യക്ഷരം കുറിച്ച് ...

മലയാള വിദ്യാലയം
ചെന്നൈ: വിജയദശമി ദിനത്തോടനുബന്ധിച്ച് മലയാള വിദ്യാലയത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. സ്കൂളിലെ പൂർവ വിദ്യാർഥിനിയും വി.ഐ.ടി. സർവകലാശാല പ്രൊഫസറുമയ ശ്രീജ രമേഷ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന ചടങ്ങിൽ ഒട്ടേറെ കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.
വിദ്യാലയം ജോയിന്റ്സെക്രട്ടറി ശ്യാം പ്രകാശ് മുഖ്യാതിഥിയായി. ഹൈസ്കൂൾ പ്രധാനാധ്യാപിക പി.എസ്. ജയ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകൻ എസ്. ശ്രീകുമാർ, അധ്യാപകരായ സംഗീത, കെ. ആൻലറ്റ്, റോസ്ലിൻ എന്നിവർ നേതൃത്വംനൽകി. മറ്റ് അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സാലിഗ്രാമം വിദ്യാക്ഷേത്രംസ്കൂൾ
ചെന്നൈ : സാലിഗ്രാമം കേരള ഫ്രണ്ട്സ് വെൽെഫയർ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാക്ഷേത്രം മെട്രിക്കുലേഷൻ സ്കൂളിൽ വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. വാസുദേവൻ നമ്പൂതിരി വിദ്യാരംഭത്തോടനുബന്ധിച്ച് പൂജ നടത്തി.
കേരള ഫ്രണ്ട്സ് വെൽെഫയർ അസോസിയേഷൻ ജനറൽസെക്രട്ടറി കെ.ആർ. പ്രഭാകരൻ, പ്രസിഡന്റ് കെ. ര വീന്ദ്രൻ, ജോ. സെക്രട്ടറി അച്യുതൻ, അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം ബാലചന്ദ്രൻ, സ്കൂളിന്റെ സെക്രട്ടറി സുശീല ഗോപാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ കാർത്തിക് നാരായണൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആവഡി അയ്യപ്പക്ഷേത്രം
ചെന്നൈ : ആവഡി അയ്യപ്പക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഒട്ടേറെ കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.
ക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങിന്റെ ഭാഗമായി പൂജകൾ നടന്നു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം അലങ്കരിച്ചിരുന്നു. ക്ഷേത്രഭാരവാഹികൾ ചടങ്ങിന് നേതൃത്വംനൽകി.
പോണ്ടിച്ചേരി കേരള സമാജം
ചെന്നൈ : പോണ്ടിച്ചേരി വിജയദശമി നാളിൽ രാവിലെ ഏഴുമുതൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. കേരളസമാജം നളിനി നാരായണൻ ഹാളിൽ സംഘടിപ്പിച്ച സരസ്വതീപൂജയ്ക്കു ശേഷം വിദ്യാരംഭം നടന്നു. ഗുരു രാമനാഥൻ മാസ്റ്റർ കുട്ടികൾക്ക് ഹരിശ്രീ എഴുതിക്കൊടുത്ത് ചടങ്ങുകൾക്ക് നേതൃത്വംനൽകി. ചൊവ്വാഴ്ച വൈകീട്ട് ആയുധപൂജയും നടന്നു. കേരളസമാജം പ്രവർത്തകരായ സി. എച്ച്. രവീന്ദ്രൻ , ഡോ. സി.പി. പ്രിൻസ് , എൻ. പി. സിഗേഷ്, വി.എം. രതീഷ്കുമാർ, ഷംജിത്ത് സുകുമാരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.