ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു : ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശ്രീജാ വിജയൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ പ്രിയാ പ്രസാദ് അധ്യക്ഷത വഹിച്ചു.സോൺ ചെയർപേഴ്സൺ ഡോ. ലൈലാ രാമചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ രമ്യാ ഹരികുമാർ , വൈസ് ചെയർപേഴ്സൺ ദിവ്യാ മുരളി, സോൺ വനിതാ വിഭാഗം കൺവീനർ റാണി മധു, യൂത്ത് വിങ് ചെയർപേഴ്സൺ അർച്ചിത, വനിതാ വിഭാഗം
നേതാക്കളായ സ്വപ്ന അനിൽ, പ്രസന്ന പുരുഷോത്തമൻ, അംബികാ ദേവി, സുനിത പ്രേം, സിതാര ദിലീപ് ,രജിത, അനിത തുടങ്ങിയവർ സംബന്ധിച്ചു.കലാപരിപാടികൾ, കെയ്ക്ക് വിതരണം, അത്താഴ സദ്യ എന്നിവ നടന്നു.