വടംവലി മത്സരം: റെഡ് ഫോഴ്സ് ജേതാക്കൾ

ബെംഗളൂരു : ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച അന്തസ്സംസ്ഥാന വടംവലിമത്സരത്തിൽ റെഡ് ഫോഴ്സ് ചെർപ്പുളശ്ശേരി ജേതാക്കളായി. ഇവർക്ക് ട്രോഫിയും 50,000 രൂപയും സമ്മാനമായി നൽകി. രണ്ടാംസ്ഥാനം റെഡ് കിങ്സ് ജിജിൽ ബോയ്സ്, മൂന്നാംസ്ഥാനം സുൽത്താൻ ബോയ്സ് എന്നീ ടീമുകൾ നേടി. എസ്. മുനിരാജ് എം.എൽ.എ., എം. മുനിസ്വാമി, ജോസ്കോ ചെയർമാൻ അഡ്വ. സാജു ടി. ജോസഫ്, പാണ്ഡുരംഗ റെഡ്ഡി, കായിക പരിശീലകൻ ദിലീപ് കുമാർ എന്നിവർ അതിഥികളായി പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് കെ. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ഇ. കൃഷ്ണദാസ്, ചെയർമാൻ പി. കൃഷ്ണകുമാർ, വടംവലി കൺവീനർ പി.വി. സലീഷ്, സഹ കൺവീനർമാരായ പ്രവീൺ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.