പുരസ്കാരം നൽകി ആദരിച്ചു

ബെംഗളൂരു : ക്രൈസ്റ്റ് അക്കാദമി പ്രിൻസിപ്പലിന് വിദ്യാ വിഭൂഷണ പുരസ്കാരം നൽകി ആദരിച്ചു. അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയുടെ പ്രിൻസിപ്പലായ പ്രൊഫ. ഡോ. ഫാ. ഡേവിസ് പാണാടനെ നിയമവിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർണാടക വിദ്യാ വിഭൂഷണ പുരസ്കാരം നൽകി ആദരിച്ചത്.
കർണാടക ബുക്ക് ഓഫ് റെക്കോഡ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയ്ക്ക് അഭിമാനകരമായ നേട്ടമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഫാ. ഡോ. ഡേവിസ് പാണാടനെ ഈ നേട്ടത്തിൽ അഭിനന്ദിച്ചു.