മൈസൂരു മേഖലാ പഠനോത്സവം

ബെംഗളൂരു : മലയാളം മിഷൻ മൈസൂരു മേഖലാ പഠനോത്സവം ഡിപോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമേഷ് ഉദ്ഘാടനം ചെയ്തു.

മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് സുരേഷ് ബാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേരളസമാജം ജനറൽ സെക്രട്ടറി എ.ആർ. ജോസഫ്, സെയ്‌ന്റ്് ഫിലോമിനാസ് കോളേജ് മലയാള വിഭാഗം മേധാവി ബാബു പച്ചോലക്കൽ, റെയിൽവേ മലയാളി സമിതി പ്രസിഡന്റ് ഷിബിൻ കെ. ബേബി, സുവർണ കർണാടക കേരളസമാജം സംസ്ഥാന ജോയിൻ സെക്രട്ടറി അബൂബക്കർ, മുദ്ര മലയാളംവേദി പ്രസിഡന്റ് വിജിത്ത് വർഗീസ്,സെക്രട്ടറി വി.ടി. രാജേഷ്, കെ.പി.എൻ. പൊതുവാൾ അതിഥികളായിരുന്നു. അധ്യാപകൻ ദേവിപ്രദീപ്,മൈസൂരു മേഖല കോഡിനേറ്റർ പ്രദീപ് മാരിയിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ പഠനോത്സവത്തിന് മാറ്റുകൂട്ടി. 18-ഓളം അധ്യാപകരുടെ നേതൃത്വത്തിലാണ് പഠനോത്സവം നടത്തിയത്.