പ്രമേഹ ബോധവത്കരണ വാക്കത്തണ്‍ സംഘടിപ്പിച്ചു

മനാമ: പ്രമേഹ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തണ്‍' സംഘടിപ്പിച്ചു. പ്രമേഹത്തിന്റെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളിഡാരിറ്റി ബഹ്റൈന്‍, മെഗാ മാര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ പരിപാടി നടത്തിയത്. അറാദ് ദോഹത്ത് പാര്‍ക്കില്‍ നടന്ന വാക്കത്തണില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ.മറിയം അത്ബി അല്‍ ജലഹ്‌മ വാക്കത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സോളിഡാരിറ്റി ബഹ്റൈന്‍ സി.ഇ.ഒ ജവാദ് മുഹമ്മദ്, ബാബ സണ്‍സ് (മെഗാ മാര്‍ട്ട്) ജനറല്‍ മാനേജര്‍ അനില്‍ നവാനി, സോളിഡാരിറ്റി ബഹ്റൈന്‍ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ജയ് പ്രകാശ് പാണ്ഡെ, ഫിലിപ്പീന്‍സ് എംബസി ചാര്‍ജ്ജ് ഡി. അഫയേഴ്‌സ് ആനി ജലാന്‍ഡോ ലൂയിസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ആസിഫ് മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ധീന്‍, മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവരും സന്നിഹിതരായിരുന്നു. വാക്കത്തണില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ഫുള്‍ ബോഡി ചെക്കപ്പ് കൂപ്പണുകളും നല്‍കി.
Content Highlights: walkathon