'തങ്ങളോര്‍മ്മയുടെ പതിനാറാണ്ട്'; ശിഹാബ് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച

പാണക്കാട് ശിഹാബ് തങ്ങള്‍
പാണക്കാട് ശിഹാബ് തങ്ങള്‍

മനാമ: കെഎംസിസി ബഹ്റൈന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം ഓഗസ്റ്റ് എട്ട് വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് 'തങ്ങളോര്‍മ്മയുടെ പതിനാറാണ്ട്' എന്ന പേരില്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും. പതിനാറുവര്‍ഷം മുമ്പ് വിട്ടുപിരിഞ്ഞ ശിഹാബ് തങ്ങളെക്കുറിച്ച് മത- സാമൂഹിക- സാംസ്‌കാരിക വേദികളിലെ പ്രമുഖ നേതാക്കളായ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്റൈന്‍ പ്രസിഡന്റ്), പി.വി. രാധാകൃഷ്ണപിള്ള (ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ്), അഡ്വ. ബിനു മണ്ണില്‍ (ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ചെയര്‍മാന്‍), രാജു കല്ലുംപുറം (ഒഐസിസി), പ്രദീപ് പുറവങ്കര (മാധ്യമ പ്രവര്‍ത്തകന്‍), ഷിബിന്‍ തോമസ് (ഐവൈസിസി), എസ്.വി. ബഷീര്‍ എന്നിവര്‍ സംസാരിക്കും. കൂടാതെ മത- സാമൂഹിക- സാംസ്‌കാരിക- ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Content Highlights: KMCC Bahrain organizes a remembrance ceremony for Shihab Thangal on August 8th