ബഹ്റൈന്‍ ദേശീയ ദിനത്തില്‍ 'സാംസ' മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

'സാംസ' സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌
'സാംസ' സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌

മനാമ: ബഹ്റൈന്റെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ അദില്യ ബ്രാഞ്ചുമായി ചേര്‍ന്ന് സാംസ ബഹ്റൈന്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ചിട്ടയാര്‍ന്ന തയ്യാറെടുപ്പും ഏകോപനവുമായി ശ്രദ്ധേയമായി. 250-ല്‍ പരം ആളുകള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എ.വി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബാബു മാഹി അധ്യക്ഷനായിരുന്നു.

മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ഡോ. പി.വി. ചെറിയാന്‍ നിര്‍വ്വഹിക്കുകയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സോഷ്യല്‍ അവയര്‍നസ് ക്ലാസ് നല്‍കുകയുമുണ്ടായി. ആതുര സേവന രംഗത്ത് നാലു പതിറ്റാണ്ടിലേറെ ബഹറിനില്‍ പ്രഗല്‍ഭ സേവനം തുടരുന്ന ഡോ. ചെറിയാന്‍, സല്‍മാനിയ മെഡിക്കല്‍ കോളജ് സീനിയര്‍ ഡോ.ഇക്ബാല്‍, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ കെ.ടി. സലീം, മണിക്കുട്ടന്‍, വിശ്വകല സാംസ്‌കാരിക വേദി സെക്രട്ടറി ത്രിവിക്രമന്‍, ലൈറ്റ് ഓഫ് കൈന്റനസ് ഫൗണ്ടര്‍ സെയ്ദ് ഹനീഫ്, ഉപദേശക സമിതി അംഗം മുരളികൃഷ്ണന്‍, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കണ്‍വീനര്‍മാരായ സുധി ചിറക്കല്‍, സുനില്‍, നിര്‍മല ജേക്കബ്, ഇന്‍ഷാ റിയാസ് എന്നിവരെക്കൂടാതെ എല്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുടെയും വനിതാവിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് അംഗത്വം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വലിയ വിജയമായി. രാവിലെ 7.30 മുതല്‍ തുടങ്ങിയ മെഡിക്കല്‍ ക്യാമ്പ് ഉച്ചയ്ക്ക് രണ്ടു മണി വരെ തുടര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ട്രഷറര്‍ റിയാസ് കല്ലമ്പലം നന്ദി അറിയിച്ചു.

Content Highlights: SAMSA Bahrain`s Free Medical Camp