പാക്ട് ഓണാഘോഷം നാടിന്റെയാകെ ആഘോഷമായി മാറി

#ന്യൂസ് ഡെസ്ക്

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്), സ്റ്റാർവിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരുന്നു. ബഹ്റൈനിലെ പ്രമുഖ വ്യവസായി വലീദ് ഇബ്രാഹിം കാനൂ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, സ്റ്റാർവിഷൻ ഇവെന്റ്സ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓണം നൽകുന്ന പ്രധാന സന്ദേശം മാനവസ്നേഹവും ഒരുമയുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനുമാണ് ഇന്ത്യൻ ഭരണഘടന നൽകുന്ന സന്ദേശമെന്നും അവർ വ്യക്തമാക്കി.

Content Highlights: Over 2,000 people attended the PACT Onam celebration at the Indian Club in Bahrain., Kerala Legislative Assembly Deputy Speaker Shanimol Usman inaugurated the event., Traditional Onasadya was provided by Right Choice Caterers featuring Palakkad flavors., Highlight of the event was the emphasis on humanism, unity, and the contributions of expatriates.