കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി ബഹ്റൈനിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വാഹനം സുരക്ഷിതമായി ഇടിച്ചു നിർത്തി, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽഫത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും.
Content Highlights: Anwar Sadiq (48) from Balussereri, Kozhikode, passed away in Bahrain., He suffered a heart attack while driving and managed to safely park the car., Despite being rushed to the hospital, his life could not be saved., Body kept at Salmaniya Hospital mortuary for repatriation procedures.