കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ ഫ്രന്റ്സ് സര്‍ഗവേദി അനുശോചിച്ചു

കവിയൂർ പൊന്നമ്മ | ഫോട്ടോ: ബി.മുരളികൃഷ്ണൻ \ മാതൃഭൂമി
കവിയൂർ പൊന്നമ്മ | ഫോട്ടോ: ബി.മുരളികൃഷ്ണൻ \ മാതൃഭൂമി

മനാമ: ജനമനസുകളില്‍ മാതൃഭാവത്തിന്റെ മഹനീയാഭിനയം അടയാളപ്പെടുത്തിയ ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ ഫ്രന്റ്സ് സര്‍ഗവേദി അനുശോചനം രേഖപ്പെടുത്തി. കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം ആരംഭിക്കുന്നത് കെ.പി.എസിയിലാണ്. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങളിലൂടെ മലയാളികള്‍ക്ക് അവരോടുള്ള ആത്മബന്ധം സുപരിചിതമാണ്. നാല് തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. അവരുടെ അഭിനയ മികവിന് കേരളം തിരിച്ചു നല്‍കിയ ആദരവാണ് ഈ അവാര്‍ഡുകള്‍. മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍, അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഫ്രന്റ്സ് സര്‍ഗവേദി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: kaviyoor ponnamma friends sargavedi