അംബാസഡറുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.ഏ.) മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പ്ലാറ്റിനം ജൂബിലി കോ-ചെയർമാന്മാരും ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെയും അദ്ദേഹത്തിന്റെ പത്‌നി മഞ്ജു രാജ്പുരോഹിതിനെയും ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു.

അംബാസഡറുമായുള്ള ഐ.എൽ.എയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രസിഡന്റ് സ്മിത ജെൻസൻ, അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക സംരംഭങ്ങളെക്കുറിച്ചും വിശദീകരിച്ചു. വാർഷിക 'ദാണ്ഡിയ' പരിപാടി, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായുള്ള 'സ്‌നേഹ റിക്കരിയേഷൻ സെന്റർ', സമൂഹവുമായി ബന്ധം സ്ഥാപിക്കുന്നതിനായുള്ള 'സ്പീക്ക് ഈസി' ക്ലാസുകൾ, യുവാക്കൾക്കായി ആരംഭിച്ച 'വൈബ് ട്രൈബ്' തുടങ്ങിയവ വിശദാീകരിച്ചു.

മീര രവി, മീന ഭാട്ടിയ, തുടങ്ങിയവരും അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു. ഐ.എൽ.എയുടെ സേവനങ്ങളെ, പ്രത്യേകിച്ച് 'സ്‌നേഹ റിക്രിയേഷൻ സെന്ററിനെ' അംബാസഡർ അഭിനന്ദിച്ചു.

ഇന്ത്യൻ അംബാസഡറുടെ പത്‌നി ഐ.എൽ.എയുടെ രക്ഷാധികാരിയാകുന്ന പതിവ് രീതി അനുസരിച്ച്, മഞ്ജു രാജ്പുരോഹിതിനോട് രക്ഷാധികാരിയാകാൻ പ്രതിനിധി സംഘം അഭ്യർത്ഥിച്ചു. ഐ.എൽ.ഏ. യുടെ 70 വർഷത്തെ സേവനത്തെ അടയാളപ്പെടുത്തുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെക്കുറിച്ച് സംഘം അംബാസഡറെ ധരിപ്പിച്ചു.

2026 ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ നടക്കാനിരിക്കുന്ന ഗാല ഇവന്റ്, 'ഇൻജാസ് ബഹ്റൈൻ' ചെയർപേഴ്സണും സുപ്രീം കൗൺസിൽ ഫോർ വിമൻ അംഗവുമായ ഷെയ്ഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന, ആദ്യത്തെ ഐ.എൽ.എ. എക്സലൻസ് അവാർഡ്സ് 2026' എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Content Highlights: The Indian Ladies Association (ILA) managing committee and Platinum Jubilee co-chairpersons met with Indian Ambassador Dr. Pradeep Singh Rajpurohit and his wife at the Indian Embassy, marking ILA's first official meeting with the ambassador. ILA President Smita Jensen discussed the association's activities, including the annual 'Dandiya' event, the 'Sneha Recreation Center' for special needs children, 'Speak Easy' classes for community engagement, and the 'Vibe Tribe' initiative for youth. The delegation invited Manju Rajpurohit to become the patron of ILA, following tradition, and informed the ambassador about the Platinum Jubilee celebrations, including the upcoming gala event and the first ILA Excellence Awards in December 2026.