ഡോ.മന്മോഹന്സിംഗിന് പ്രവാസി സംഘടനകളുടെ അനുശോചനം

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹന് സിങ്ങിന്റെ വിയോഗത്തില്‍ നിരവധി പ്രവാസിസംഘടനകള്‍ അനുശോചനമറിയിച്ചു.
ബഹ്റൈന്‍ കേരളീയ സമാജം
മനാമ: മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ വേര്‍പാടിനോടനുബന്ധിച്ച് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വേദി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി. 'ഓര്‍മ്മ പൂക്കള്‍' എന്ന അനുസ്മരണ ചടങ്ങില്‍ സമാജം ആക്ടിങ്ങ് പ്രസിഡന്റ് ദിലീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, സാഹിത്യ വിഭാഗം സെക്രട്ടറി, വിനയചന്ദ്രന് നായര്‍ സ്വാഗതം പറയുകയും, വോയ്സ് ഓഫ് ആലപ്പി സെക്രട്ടറി ധനേഷ് പിള്ള അനുസ്മരണ പ്രഭാഷണവും നടത്തി.
ബഹ്റിനിലെ എഴുത്തുകാരനായ ആദര്‍ശ് മാധവന് കുട്ടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സോമന് ബേബി, രാജി ഉണ്ണികൃഷ്ണന്, ഒ.ഐ.സി.സി. പ്രതിനിധി ബിനു കുന്നന്താനം, കോണ്‍വെക്സ് മീഡിയ എം.ഡി. അജിത്ത് നായര്‍, സമാജം ലേഡിസ് വിങ്ങ് പ്രസിഡന്റ് മോഹിനി തോമസ്, വനിത വിഭാഗം സെക്രട്ടറി ജയരവികുമാര്, രജിത സുനില്‍, ഹേമ വിശ്വംഭര്‍, കെ.എസ്.സി.എ. പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, ജേക്കബ് തേക്കുംതോട്, എസ്.വി.ബഷീര്‍,. കെ.ടി.സലിം, ജേക്കബ് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. സമാജം സാഹിത്യ വേദി കണ്‍വീനര്‍.സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി. അനുസ്മരണ യോഗം ഗണേഷ് നമ്പൂതിരി നിയന്ത്രിച്ചു.
നവകേരള
മനാമ: മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ നവകേരള അനുശോചനം രേഖപ്പെടുത്തി. ആഗോളതലത്തില്‍ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്
മനാമ: മതേതരത്വത്തോടും ജനാധിപത്യത്തോടും ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ഡോ.മന്മോഹന് സിങ്ങെന്ന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് അനുശോചന കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയൊരു നഷ്ടമാണ്. രാജ്യത്തിന്റെ പ്രധാനന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വെച്ചത്. വിയോഗത്തില്‍ അതീവദുഃഖം രേഖപ്പെടുത്തുന്നതായി ഫ്രന്‍ഡ്സ് ഭാരവാഹികള്‍ അറിയിച്ചു.
കെ.പി.എഫ്
മനാമ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ:മന്മോഹന് സിങിന്റെ നിര്യാണത്തില്‍ കെ.പി എഫ് അനുശോചനം അറിയിച്ചു. കെ.പി.എഫ് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ്. പി.കെ, ട്രഷറര്‍ ഷാജി പുതുക്കുടി, രക്ഷാധികാരി സുധീര്‍ തിരുന്നിലത്ത്, വൈസ് പ്രസിഡന്റ് സജ്ന ഷനൂബ്, എക്സിക്യുട്ടീവ് മെംബര്‍ സജിത്ത് വെള്ളികുളങ്ങര എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. എക്സിക്യൂട്ടീവ് മെംബര്‍മാരും കുടുംബാംഗങ്ങളും അനുശോചന യോഗത്തില്‍ പങ്കെടുത്തു.
ഐ.വൈ.സി.സി
മനാമ: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ നിര്യാണത്തില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനും, കോണ്‍ഗ്രസിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
Content Highlights: j