പി.പി കോശിയുടെ നിര്യാണത്തില്‍ നൂറനാട് പ്രവാസിഫോറം അനുശോചിച്ചു

മനാമ: പാലമേല്‍ പഞ്ചായത്ത് മെംബറും പൊതുപ്രവര്‍ത്തകനുമായിരുന്ന പി.പി കോശിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ നൂറനാട് പ്രവാസിഫോറം അനുശോചിച്ചു. പ്രസിഡന്റ് മധു കോമല്ലൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരികളായ കെ.ആര് നായര്‍, മോഹന്‍കുമാര്‍, ബിനോയ്, പ്രദീപ് മുരളിധര്‍, അനില്‍, റോയി ചാരുംമൂട്, പ്രശാന്ത് മുരളീധര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: condolence meeting