മെഡ്‌കെയര്‍ 'മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍' ക്യാമ്പ് സംഘടിപ്പിച്ചു

.
.

മനാമ: പ്രവാസി വെല്‍ഫെയറിന്റെ ആതുര സേവന വിഭാഗമായ മെഡ്‌കെയര്‍, പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ക്യാമ്പ് നൂറുകണക്കിന് പ്രവാസികള്‍ക്ക് സാന്ത്വനവും സമാശ്വാസവുമായി. ദൂരക്കാഴ്ചകള്‍ മറച്ച് പ്രതികൂലമായ മഞ്ഞ് പെയ്ത കാലാവസ്ഥയിലും ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പ്രവാസികള്‍ കണ്‍സള്‍ട്ടേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയത് സംഘാടകര്‍ക്ക് ആവേശമായി മാറി. മീറ്റ് യുവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ ജനറല്‍ വിഭാഗം, ഗൈനക്കോളജി, ദന്തല്‍, ഓര്‍ത്തോപീഡിക് എന്നീ വിഭാഗങ്ങളില്‍ ബഹ്‌റൈനിലെ പ്രഗത്ഭ ഡോക്ടര്‍മാരായ ഡോ.അനൂപ് അബ്ദുല്ല, ഡോ.ഫമില്‍ എരഞ്ഞിക്കല്‍, ഡോ.ജയ്‌സ് ജോയ്, ഡോ.സാദിഖ് ബാബു, ഡോ.ജാസ്മിന്‍ മൊയ്തു, ഡോ.ഫൈസ ബാബര്‍ എന്നിവര്‍ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു.    

സാമൂഹിക പ്രവര്‍ത്തകരായ റഷീദ് മാഹി, സൂബൈര്‍ എം.എം, സൈദ് ഹനീഫ്, സല്‍മാനൂല്‍ ഫാരിസ്, അബ്ദുല്‍ ജലീല്‍ അബ്ദുല്ല, സലാം മമ്പാട്ടുമൂല, അന്‍വര്‍ നിലമ്പൂര്‍, അബ്ദുസ്സലാം നിലമ്പൂര്‍, ജവാദ് വക്കം, രാധാകൃഷ്ണന്‍ തിക്കോടി, അബ്ദുല്‍ ഖാദര്‍ മറാസീല്‍, തേജസ്, ഫവാസ്, താഹ മ്യൂടസ്, ഷിയാസ് യൂസഫ്, വഫ ഷാഹുല്‍, സബീന അബ്ദുല്‍ ഖാദര്‍, റഷീദ സുബൈര്‍, അബ്ദുല്‍ ഗഫൂര്‍ മുക്കുതല, സാജിര്‍ തുടങ്ങിയവര്‍ മീറ്റ് യുവര്‍ ഡോക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, മെഡ്‌കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍, മീറ്റ് യൂവര്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അനസ് കാഞ്ഞിരപ്പള്ളി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വെന്നിയൂര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയം, വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദ് അലി മലപ്പുറം, മെഡ്‌കെയര്‍ എക്‌സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാര്‍, ഷാനിബ്, അബ്ദുല്ല കുറ്റ്യാടി, മൊയ്തു ടി കെ, സതീഷ്, രാജീവ്, ആഷിക് എരുമേലി, ലിന്‍സി, ജാന്‍സന്‍, ഹാഷിം എ വി, മഹമൂദ് മായന്‍, സാബിറ നൗഫല്‍, വഹീദ ഫൈസല്‍, റഈസ്, സഫീര്‍, ജോഷി ജോസഫ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Content Highlights: camp