ബിഡികെ റമദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ റമദാൻ മാസത്തിലെ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊണേഷനില്‍ 67 പേര് പങ്കാളികള്‍ ആയി.
ബിഡികെ ബഹ്റൈന്‍ ചെയര്‍മാന്‍ കെ.ടി. സലിം, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രഷറര്‍ സാബു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ സുനില്‍ മനവളപ്പില്‍, എക്‌സിക്യൂട്ടീവ് മെംബേഴ്‌സ് രാജേഷ് പന്മന, അശ്വി3ന്‍ രവീന്ദ്രന്‍, മിഥുന് മുരളി, ഫിലിപ്പ് വര്‍ഗീസ്, പ്രവീഷ് പ്രസന്നന്‍, പ്രസാദ് കൃഷ്ണന്‍ എന്നിവര്‍
ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights: bdk blood donation camp 2025 ramadan 202