സിൽവർ ജൂബിലിയാഘോഷ നിറവിൽ ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി

#അശോക് കുമാര്‍
ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട 'രജതാരവം'
ബഹ്റൈന്‍ സിറോ മലബാര്‍ സൊസൈറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട 'രജതാരവം'

മനാമ: ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി (സിംസ്) സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട 'രജതാരവം' അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി. ഗൾഫ് മേഖലയിലെ സിറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്‌തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ റവ. ഫാദർ ജോളി വടക്കൻ മുഖ്യാതിഥി ആയിരുന്നു. മനാമ സേക്രട്ട് ഹാർട്ട് ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ അതിഥികളായി. പങ്കെടുത്തു. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ 25 വർഷങ്ങളിൽ സിംസിനെ നയിച്ച മുഴുവൻ നേതൃത്വത്തേയും വിവാഹ ജീവിതത്തിലും പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറോളം സിറോ മലബാർ കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സിംസ് ലേഡീസ് വിങ്, ചിൽഡ്രൻസ് വിങ്, മ്യൂസിക് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ബെന്നി വർഗീസ്, ലിവിൻ ജിബി എന്നിവർ ആയിരുന്നു പരിപാടിയുടെ അവതാരകർ.

സിംസ് ബോർഡ് ഓഫ് ഡയറക്ടർസ് ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, പ്രേംജി ജോൺ, സോബിൻ സി. ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവരും ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി അരുൺ, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ഷാർവിൻ ഷൈജു തുടങ്ങി വിവിധ കമ്മിറ്റികളെ നിയന്ത്രിച്ച പോളി വിതയത്തിൽ, സജു സ്റ്റീഫൻ, റോയ് ജോസഫ്, അജീഷ് തോമസ്, ഷിനോയ് പുളിക്കൽ, റെജു മൂഞ്ഞേലി, സോജിമോൻ,ഡൈജു, കെവിൻ, ഗോഡ് വിൻ, സിബി തോമസ് എന്നിവരും നേതൃത്വം നൽകി. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി പറഞ്ഞു.

ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട 'രജതാരവം'

Content Highlights: Bahrain Syro Malabar Society Celebrates 25 Years: 'Rajatharavam' Marks Silver Jubilee