ബഹ്റൈൻ കേരളീയ സമാജം മുഖാമുഖവും സംവാദവും സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യവും സിനിമയും ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ മുഖാമുഖവും സംവാദവും സംഘടിപ്പിച്ചു. പ്രമുഖ സിനിമ, സാഹിത്യ നിരൂപകൻ ഡോ. വി. രാജകൃഷ്ണനും ജനപ്രിയ സാഹിത്യകാരനും അധ്യാപകനുമായ നിസാർ ഇൽത്തുമിഷ് എന്നിവർ പങ്കെടുത്ത സംവാദം സാഹിത്യപ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രസിഡന്റ്പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാഹിത്യ വേദി കൺവീനർ ആദർശ് മാധവൻകുട്ടി എന്നിവർ പ്രസംഗിച്ചു.

അമ്പതോളം വർഷത്തെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ വെളിച്ചത്തിൽ ഡോ വി രാജകൃഷ്ണൻ പ്രവാസസാഹിത്യത്തെ അടയാളപ്പെടുത്തിയപ്പോൾ പുതിയ തലമുറയിലെ യുവ സാഹിത്യകാരുടെ അനുഭവങ്ങൾ സരസമായി വിവരിച്ച് നിസാർ ഇൽത്തുമിഷ് ശ്രദ്ധ നേടി. സാഹിത്യവേദി അംഗം സുനിൽ തോമസ് ചടങ്ങു നിയന്ത്രിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദി ഭാരവാഹികൾ അറിയിച്ചു.

Content Highlights: Bahrain Kerala Samajam Sahithya Vedi organized a face-to-face discussion on literature and cinema., Key speakers included critic Dr. V. Rajakrishnan and author Nisar Ilthumish., President P.V. Radhakrishna Pillai presided over the event., Discussions focused on diaspora literature and the experiences of young writers.