സോഷ്യൽ ഹൗസിംഗ് സെക്ടർ ഇന്നോവേഷൻ സമ്മിറ്റ് 2026-ൽ ദിയാർ അൽ മുഹറഖിന് മികച്ച തുടക്കം

മനാമ :ബഹ്റൈൻ രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ദിയാർ അൽ മുഹറഖ്, 'സോഷ്യൽ ഹൗസിംഗ് സെക്ടർ ഇന്നോവേഷൻ സമ്മിറ്റ് 2026'-ന്റെ ഉദ്ഘാടന ദിവസം തങ്ങളുടെ പവലിയനിൽ സന്ദർശകരുടെ വൻ തിരക്കുണ്ടായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഈ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നത്. പ്രദർശനത്തിന്റെ ആദ്യ ദിവസം, ദിയാർ അൽ മുഹറഖ് തങ്ങളുടെ 'അൽ നുസ' പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർപ്പിട പ്ലോട്ടുകൾ അനാച്ഛാദനം ചെയ്തു.
സമ്മിറ്റിന്റെ ഉദ്ഘാടന ദിവസം ലഭിച്ച മികച്ച പ്രതികരണത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സാമൂഹിക ഭവന നിർമ്മാണ മേഖലയിലെ പ്രമുഖ പങ്കാളികളെ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന ഈ പരിപാടി, ഞങ്ങളുടെ പ്രധാന പദ്ധതികളിലെ സുപ്രധാന വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നുവെന്ന് ദിയാർ അൽ മുഹറഖ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ അഹമ്മദ് അലി അൽ അമ്മാദി പറഞ്ഞു 'അൽ നുസ' പാർപ്പിട പ്ലോട്ടുകളുടെ അവതരണം രാജ്യത്തെ ഭവന നിർമ്മാണ മേഖലയിൽ ദിയാർ അൽ മുഹറഖിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒപ്പം, ജനങ്ങളുടെ പാർപ്പിട ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന ഞങ്ങളുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്ന് അടുത്തറിയാനുള്ള അവസരം സന്ദർശകർക്ക് ഇത് നൽകുന്നു.
ദിയാർ അൽ മുഹറഖിന്റെ മാസ്റ്റർ പ്ലാനിൽ, 'സുഹൈൽ' പദ്ധതിക്ക് സമീപമായി തന്ത്രപ്രധാനമായ സ്ഥാനത്താണ് 'അൽ നുസ' സ്ഥിതി ചെയ്യുന്നത്. മരാസി ഗാലേരിയ, സൂഖ് അൽ ബറാഹ, ഡ്രാഗൺ സിറ്റി ബഹ്റൈൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും സൗകര്യങ്ങളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഈ പദ്ധതി 'ഫ്രീഹോൾഡ്' ഉടമസ്ഥാവകാശം (പൂർണ്ണ ഉടമസ്ഥാവകാശം) വാഗ്ദാനം ചെയ്യുന്നു;
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായ ഭവന നിർമ്മാണ രീതികൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം, സാധ്യതയുള്ള ഉപഭോക്താക്കളുമായും ഈ രംഗത്തെ പ്രമുഖരുമായും നേരിട്ട് സംവദിക്കാനുള്ള അവസരവും ഈ പ്രദർശനം ഒരുക്കുന്നു. ബഹ്റൈൻ രാജ്യത്തെ ഏറ്റവും വലിയ സംയോജിത പാർപ്പിട നഗരമെന്ന നിലയിൽ, ഉയർന്ന നിലവാരമുള്ള അന്തരീക്ഷവും ആധുനിക ജീവിതശൈലിയും 'ദിയാർ അൽ മുഹറഖി'നെ വേറിട്ടുനിർത്തുന്നു. പാർപ്പിടം, വാണിജ്യം, വിനോദം, ആരോഗ്യം തുടങ്ങി വിപുലമായ സൗകര്യങ്ങളാൽ സമ്പന്നമായ ഈ നഗരം വൈവിധ്യമാർന്ന ഭവന ഓപ്ഷനുകൾ പ്രദാനം ചെയ്യുന്നു. ആധുനികവും സംയോജിതവും ഭാവിയിലേക്ക് ഉന്നംവെക്കുന്നതുമായ നഗരവികസനത്തിന്റെ മാതൃകയെന്ന നിലയിലുള്ള ഇതിന്റെ സ്ഥാനം ഈ ഘടകങ്ങളെല്ലാം ചേർന്ന് കൂടുതൽ ഉറപ്പിക്കുന്നു.
Content Highlights: Diyar Al Muharraq showcased its pavilion at the Social Housing Sector Innovation Summit 2026., Unveiled the new Al Noosa residential plots offering freehold ownership., Strategically located near key areas like Souq Al Baraha and Dragon City Bahrain., Reinforces Bahrain's position in modern, integrated urban development.