അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Podcast
എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്പലിനുള്ളിലെ ജീവിതമെങ്ങനെ, അവിടേക്കുള്ള വെള്ളവും വെളിച്ചവും ഇന്ധനവും എങ്ങു നിന്നെത്തുന്നു. നാവികസേനയുടെ അന്തര്‍വാഹിനികളില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിച്ച് പരിചയമുളള അന്തര്‍വാഹിനി ക്യാപ്റ്റന്‍ രാജേഷ് രാംകുമാര്‍ മുങ്ങിക്കപ്പലുകളെ കുറിച്ചും അവയുടെ ലക്ഷ്യങ്ങളെ കുറിച്ചും കടലിനടിയിലെ മാസങ്ങളോളം നീണ്ട ഒളിവു ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Service story ft by Submarine Captain podcast