കൈ മാറ്റിവയ്ക്കുന്ന ഡോക്ടര്‍ അനുഭവം പറയുന്നു | Podcast

വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററിയിലെ തിളങ്ങുന്ന ഏടായ ഡോ. സുബ്രഹ്‌മണ്യ അയ്യര്‍. കൈയ്യില്ലാതെ ഇനി മുന്‍പോട്ടെങ്ങനെ എന്ന ചിന്തിച്ച് ജീവിതം വഴിമുട്ടിയ 19 കാരി മുതല്‍ മറ്റൊരാളുടെ തുന്നിച്ചേര്‍ത്ത കൈയ്യുമായി തിരിച്ച് സേനയില്‍ പ്രവേശിച്ച അഫ്ഗാന്‍ പട്ടാള ഓഫീസറുണ്ട് ഡോക്ടറിലൂടെ ജീവിതം വീണ്ടുകിട്ടിയവരായി.  ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
 

Content Highlights: service story ft by Plastic surgeon Dr. Subramania Iyer