550 തവണ റീ റിലീസ് ചെയ്ത, ഒറിജിനൽ ഗുണ്ടകൾ വില്ലന്മാരായ ചിത്രം -ഓം | Frame House | Podcast
ഒരിക്കൽ തിയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമകൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. പുതിയ സിനിമകളുടെ തിരക്കിനിടയിലും പഴയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് വീണ്ടും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ കഴിയുമോ? ഇന്ന് സിനിമാലോകം അന്വേഷിക്കുന്ന കൗതുകകരമായ ചോദ്യങ്ങളിലൊന്നാണിത്.
പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങളും ശബ്ദവും കൂടുതൽ മിഴിവോടെ പുനഃസൃഷ്ടിച്ചാണ് പല പഴയ ചിത്രങ്ങളും റീ-റിലീസ് ചെയ്യുന്നത്. കന്നഡ സിനിമയിലെ ഓം പോലുള്ള ചിത്രങ്ങളുടെ റീ-റിലീസ് ചരിത്രം ഈ ട്രെൻഡിന് മറ്റൊരു കൗതുകകരമായ മുഖം നൽകുന്നു.
റീ-റിലീസിന് പിന്നിൽ വെറും ഗൃഹാതുരത മാത്രമാണോ? അതോ സിനിമയെ കാണുന്ന രീതിയിൽ തന്നെ സംഭവിക്കുന്ന മാറ്റത്തിന്റെ ഭാഗമാണോ ഇത്?
ഫ്രെയിം ഹൗസിൽ പഴയ സിനിമകളുടെ ഈ പുതിയ യാത്രയെക്കുറിച്ച് സംസാരിക്കാം .അവതരണം : അഞ്ജയ്ദാസ്,ശബ്ദമിശ്രണം : പ്രണവ് പി എസ് , നിർമ്മാണം : ആർ ജെ അച്ചൂ.
Content Highlights: Classic hit movies are returning to theaters with enhanced audio and visual technology., Re-releases attract both older generations seeking nostalgia and younger audiences experiencing them for the first time., The trend raises questions about whether it is purely nostalgia or a shift in how audiences consume cinema., Films like Kannada movie 'Om' highlight the enduring appeal of timeless frames.