കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Podcast
“നമ്മൾ എവിടെ പോകും , അമ്മേ?”
അഞ്ചു വയസ്സുകാരനായ ബാബുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഒരു അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. കടബാധ്യതയും ദാരിദ്ര്യവും ജീവിതത്തെ വരിഞ്ഞുമുറുക്കിയപ്പോൾ, നാലു മക്കളെയും ചേർത്തുപിടിച്ച് മരണത്തിലേക്ക് നടക്കാൻ തീരുമാനിച്ച മേരി എന്ന അമ്മയുടെ ജീവിതം. എന്നാൽ, ആ രാത്രിയിൽ പത്തു വയസ്സുകാരിയായ ജെസ്സി പറഞ്ഞ ഒരു വാക്ക് ആ കുടുംബത്തിന്റെ വിധി മാറ്റി.
ഇത് വെറുമൊരു കഥയല്ല. ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട നിമിഷത്തിലും പ്രതീക്ഷയുടെ ഒരു വാതിൽ തുറക്കാൻ കഴിയുമെന്ന് കാണിച്ചുതരുന്ന മനുഷ്യരുടെ ജീവിതമാണ്.
ബാബു എബ്രഹാം എഴുതിയ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തിലൂടെ, സ്വന്തം ജീവിതത്തിലെ വേദനകളും അതിജീവനവും അമ്മ മേരി പകർന്നുതന്ന മനുഷ്യപ്പാഠങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.
സ്വയം നായകനാകാൻ എഴുതിത്തുടങ്ങിയ പുസ്തകത്തിൽ, ഒടുവിൽ നായികയായി മാറിയത് ആരാണ്? മേരി എന്ന അമ്മ തന്റെ മകന് പകർന്നുനൽകിയ ഏറ്റവും വലിയ അറിവ് എന്താണ്?
ഒരു കഥയുണ്ട് പോഡ്കാസ്റ്റിൽ കേൾക്കാം
Content Highlights: A powerful true story of a mother and her four children facing extreme poverty and debt., Based on Babu Abraham's book 'Kambilikandathe Kalbharaniyal'., Highlights a turning point in a dark night that changed the family's destiny., Explores themes of survival, human values, and a mother's ultimate lessons.