പപ്പടപ്പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories

100 പപ്പടം ഉണക്കാനിട്ടു; പിന്നാലെ കാറ്റും മഴയും! പപ്പടപ്പരമുവിന് എന്ത് സംഭവിച്ചു?

പപ്പടം ഉണ്ടാക്കുന്ന പരമുവിന് അന്നത്തെ ദിവസം തിരക്കേറിയതായിരുന്നു. ഉഴുന്നുമാവ് കുഴച്ചുരുട്ടി പരത്തി തയ്യാറാക്കിയ പപ്പടങ്ങൾ ഉണക്കിയെടുക്കണം. ഒന്നും രണ്ടുമല്ല, എണ്ണിയെടുത്തപ്പോൾ 100 പപ്പടങ്ങൾ!

പപ്പടങ്ങൾ വെയിലത്ത് ഉണക്കാനായി പരമു പായ വിരിച്ച് ഓരോന്നായി നിരത്തി. എന്നാൽ പപ്പടങ്ങളുടെ എണ്ണം കൂടിയതോടെ പായയിൽ സ്ഥലമില്ലാതായി. ഒടുവിൽ വീട്ടിന്റെ ഓട്ടിൻപുറത്തും ഷീറ്റ് വിരിച്ച് പപ്പടങ്ങൾ ഉണക്കാൻ വെച്ചു.

ഉച്ചവെയിലിൽ പപ്പടങ്ങൾ നന്നായി ഉണങ്ങിത്തുടങ്ങി. ഇനി അവയെല്ലാം എടുത്ത് കെട്ടുകളാക്കി ചന്തയിലെത്തിച്ചാൽ മതി.

പക്ഷേ, അപ്പോഴാണ് അപ്രതീക്ഷിതമായി കാറ്റ് വീശിയെത്തിയത്!

പപ്പടങ്ങൾ പറന്നുപോയാൽ എന്തു ചെയ്യും? അതിനിടയിൽ മഴ കൂടി വന്നാലോ? പപ്പടം പരമുവിന്റെ കഷ്ടപ്പാട് മുഴുവൻ വെള്ളത്തിലാകുമോ?

തന്റെ പപ്പടങ്ങളെ രക്ഷിക്കാനായി പരമു കാറ്റിനോട് അപേക്ഷിച്ചു. പിന്നാലെ സംഭവിച്ചതാണ് ഈ കൊച്ചുകഥയിലെ രസകരമായ വഴിത്തിരിവ്.

കാറ്റ് പരമുവിന്റെ വാക്ക് കേൾക്കുമോ? പപ്പടങ്ങൾ രക്ഷപ്പെടുമോ? അതോ പപ്പടം പരമുവിന് തന്റെ ഒരു ദിവസത്തെ അധ്വാനം നഷ്ടപ്പെടുമോ?

കുട്ടികൾക്ക് എണ്ണാനും കളിച്ചു ചിരിക്കാനും ഒപ്പം അധ്വാനത്തിന്റെ വിലയും പ്രതീക്ഷയും പങ്കുവയ്ക്കലിന്റെ സന്തോഷവും മനസ്സിലാക്കാനും കഴിയുന്ന രസകരമായ കഥയാണ് ‘പപ്പടപ്പരമു’.

പപ്പടം ചന്തയിലെത്തിയാൽ പിന്നെ പരമു എന്താണ് ചെയ്യുന്നത് എന്നറിയാൻ കഥ മുഴുവൻ കേൾക്കാം.

പപ്പടത്തിന്റെ രുചിക്കൊപ്പം ഒരു കുടുംബത്തിന്റെ ചെറിയ സന്തോഷങ്ങളും പങ്കുവയ്ക്കുന്ന ‘പപ്പടപ്പരമു’ — മിന്നാമിന്നിക്കഥകളിൽ.നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ