ഗുരുനിന്ദ പൊറുക്കാൻ കഴിയില്ല: കോഴഞ്ചേരിയിൽ പന്തംകൊളുത്തിപ്രകടനം

കോഴഞ്ചേരി : യുഗപ്രഭാവനായ ശ്രീ നാരായണഗുരുദേവനെ ഒരു തരത്തിലും നിന്ദിക്കാൻ തന്ത്രിയല്ല മന്ത്രിയായാലും അനുവദിക്കില്ലെന്നും ശ്രീനാരായണീയർ ഉണർന്ന് പ്രവർത്തിച്ചാൽ ഗുരുവിനെ അംഗീകരിക്കാത്ത ഒരു തന്ത്രിയും താന്ത്രികജോലികളിൽ കാണില്ലെന്നും എസ്.എൻ.ഡി.പി. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.മോഹൻ ബാബു പറഞ്ഞു.
സുഭാഷ് തന്ത്രിക്ക് എതിരേ കോഴഞ്ചേരി യൂണിയൻ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിന്റെ സമാപനം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ അധ്യക്ഷതവഹിച്ചു. പ്രതിഷേധ പ്രകടനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂണിയൻ കൗൺസിലർ സോണി പി.ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, യൂത്ത്് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അരുൺദാസ്, വൈസ് പ്രസിഡന്റ് നീതുമോഹൻ, സെക്രട്ടറി അഖിൽ ചെറുകോൽ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് അനിലാ പ്രസാദ്, സെക്രട്ടറി ബാംബി രവീന്ദ്രൻ, പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് മോഹൻദാസ് നാരങ്ങാനം, വൈദികയോഗം യൂണിയൻ ചെയർമാൻ ശാന്തി പ്രേംഗോപിനാഥ്, കൺവീനർ സദാനന്ദൻ ശാന്തി, സൈബർസേനാ ചെയർമാൻ ജുധിൻകുമാർ, യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ, കൗൺസിലർ സിനു എസ്.പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.